“ആരും പ്രതീക്ഷിക്കാത്ത ഫലം, മത്സരവും ഗോളുകളും ആസ്വദിച്ചു” – ഇവാൻ

ഇന്ന് എഫ് സി ഗോവയ്ക്ക് എതിരായ മത്സരം 4-4 എന്ന നിലയിലാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. ഈ ഫലം അപ്രതീക്ഷിതമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു.

“ഇന്ന് ഇത്തരമൊരു ഫലം ആർക്കും പ്രവചിക്കാൻ കഴിയില്ലായിരുന്നു” ഇവാൻ പറഞ്ഞു.

“ഇന്നത്തെ കളി ഇരുടീമുകൾക്കും പ്രധാനമായിരുന്നില്ല എന്ന വസ്തുത നിങ്ങൾ കാണണം, ഇന്ന് ഞങ്ങൾ ഫുട്ബോൾ കളിക്കാൻ വന്നതാണ്, ഇന്ന് രാത്രി ഈ കളി ആസ്വദിക്കാൻ എല്ലാവരും ആഗ്രഹിച്ചു. അതിനാൽ, ഇന്ന് രാത്രി ഇവിടെ ഉണ്ടായിരുന്നവർ ഗോളുകൾ ആസ്വദിച്ചു, അവർ എല്ലാ നിമിഷങ്ങളും ആസ്വദിച്ചുവെന്ന് ഞാൻ കരുതുന്നു. ഫലത്തിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് പറയണം” ഇവാൻ പറഞ്ഞു.

“ഞങ്ങൾക്ക് ഒപ്പം ഇന്ന് ചില പ്രധാന കളിക്കാരെ ഞങ്ങൾക്ക് നഷ്ടമായി. ഇനി രണ്ട് മത്സരങ്ങൾ കൂടെ ഞങ്ങൾക്ക് ബാക്കിയുണ്ട്. അതിനായുള്ള ഒരുക്കമാണ്” ഇവാൻ പറഞ്ഞു.