സഹൽ അബ്ദുൽ സമദിന്റെ പരിക്ക് സാരമുള്ളതല്ല

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ കാലിലേറ്റ പരിക്കിൽ നടത്തിയ സ്കാനിൽ ഫ്രാക്ചർ ഇല്ല എന്ന് മനസ്സിലായി. താരം ഒരാഴ്ച കൊണ്ട് പരിശീലനം പുനരാരംഭിക്കും എന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു‌.

സഹൽ

ഐ എസ് എൽ സീസൺ തുടങ്ങാൻ ഇനി 8 ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സഹൽ ആദ്യ മത്സരത്തിൽ തന്നെ ടീമിനൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഇന്ത്യയും വിയ്റ്റ്നാമും തമ്മിലുള്ള സൗഹൃദ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സഹൽ അബ്ദുൽ സമദിന് പരിക്കേറ്റത്. 35ആം മിനുട്ടിൽ കാലിന് വേദന അനുഭവപ്പെട്ട സഹൽ ഉടൻ തന്നെ കളം വിട്ടിരുന്നു.

ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിനെ നേരിടേണ്ട കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ എറണാകുളത്ത് പരിശീലനത്തിൽ ആണ്.