കേരള ബ്ലാസ്റ്റേഴ്സ് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയുമായി സൗഹൃദ മത്സരം നാളെ കലൂരിൽ

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ നാളെ ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ നേരിടും. നാളെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാകും മത്സരം നടക്കുക. ഇതുവരെ ഉള്ള സൗഹൃദ മത്സരങ്ങൾ എല്ലാം പനമ്പിള്ളി നഗറിൽ വെച്ചായിരുന്നു നടന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ആരാധകർക്ക് പ്രവേശം ഉണ്ടായിരിക്കില്ല.

ഐ എസ് എൽ തുടങ്ങാൻ എട്ട് ദിവസം മാത്രമെ ഉള്ളൂ എന്നത് കൊണ്ട് ഇത് കഴിഞ്ഞു ഒരു സൗഹൃദ മത്സരം കളിക്കാനുള്ള സാധ്യത കുറവാണ്. കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ ഇതുവരെ നാലു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലും ടീം വിജയിക്കുകയും ചെയ്തു.
ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിന് എതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആദ്യ മത്സരം.