“സഹൽ ടീമിൽ ഉള്ളതിൽ സന്തോഷം, പക്ഷെ ഇനിയും സഹൽ മെച്ചപ്പെടാനുണ്ട്”

- Advertisement -

സഹൽ അബ്ദുൽ സമദിനെ ഐ എസ് എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളൊലും ഈൽകോ ഷറ്റോരി ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല. ഇതിൽ ആരാധകർക്ക് ആശങ്ക ഉയരുന്നതിനിടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷറ്റോരി. ടീമിൽ സഹൽ ഉണ്ട് എന്നത താൻ അതീവ സന്തോഷവാനാണെന്ന് ഷറ്റോരി പറഞ്ഞു. പക്ഷേ സഹൽ സ്റ്റാർട്ട് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞില്ല.

സഹൽ ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അവസാന വർഷം സഹലിന്റെ ഐ എസ് എല്ലിലെ ആദ്യ വർഷമായിരുന്നു. അതിനു മുമ്പ് ഒരു ലീഗിൽ ഒന്നും കളിച്ച സഹലിന് പരിചയമില്ല. അതുകൊണ്ട് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ സഹലിനിപ്പോൾ ആകുന്നില്ല. ഷറ്റോരി പറഞ്ഞു. താൻ അവസരം എന്തായാലും കൊടുക്കും. പക്ഷെ ആ അവസരം മുതലാക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ പാസുകൾ അല്ല കളി. അത് സ്ഥിരതയാർന്ന പ്രകടനമാണെന്നും ഷറ്റോരി പറഞ്ഞു.

Advertisement