ഉംറ്റിറ്റിയും ഡെംബലെയും ഇല്ല, ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. എവേ മത്സരത്തിൽ ലെവന്റെയെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. ബ്രസീലിയൻ മിഡ്ഫീൽഡർ ആർതുർ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. വല്ലഡോലിഡിനെതിരെ ആർതറിന് വാക്വെർഡെ വിശ്രമം നൽകിയിരുന്നു. ലീഗിൽ ഒന്നാമത് നിൽക്കുന്ന ബാഴ്സലോണ ആ സ്ഥാനം നിലനിത്താൻ തന്നെയാകും ഇന്ന് ശ്രമിക്കുക.

സസ്പെൻഷനിൽ ആയിരിക്കുന്ന ഡെംബലെ ഇന്നും ടീമിൽ ഇല്ല. പരിക്കേറ്റ ഉംറ്റിറ്റിയും യുവതാരം അലേനയുമാണ് മറ്റ് അഭാവങ്ങൾമ് ജൂനിയർ ഫിർപോ, അൻസു ഫറ്റി എന്നിവർ സ്ക്വാഡിൽ ഉണ്ട്. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക.

ബാഴ്സലോണ സ്ക്വാഡ്;

Advertisement