ഇന്ത്യൻ അണ്ടർ 19 ടീമിന് വീണ്ടും പരാജയം

റഷ്യയിൽ സന്ദർശനത്തിൽ ഉള്ള ഇന്ത്യൻ അണ്ടർ 19 ടീമിന് വീണ്ടും പരാജയം. ഇന്ന് ടൂർണമെന്റിലെ അവസാന പ്ലേ ഓഫ് മത്സരമാണ് ഇന്ത്യ പരാജയപ്പെട്ടത്. താജികിസ്താൻ ആയിരുന്നു ഇന്ന് ഇന്ത്യയുടെ എതിരാളികൾ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെ ടൂർണമെന്റിൽ 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ട അവസ്ഥയിൽ ആയി ഇന്ത്യ. റഷ്യയിൽ അഞ്ചു മത്സരങ്ങൾ കളിച്ച ഇന്ത്യക്ക് ഒരു ജയം പോലും സ്വന്തമാക്കാൻ ആയില്ല. ഒരു മത്സരത്തിൽ ബൾഗേറിയക്ക് എതിരെ സമനില നേടിയപ്പോൾ ബാക്കി നാലു മത്സരങ്ങളും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.