ചെന്നെയിനെ വീഴ്ത്തി ജംഷദ്പൂർ എഫ്. സി

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തി ജംഷദ്പൂർ എഫ്.സി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷദ്പൂർ എഫ്. സിയുടെ ജയം.  പാബ്ലോ മോർഗദോ, മരിയോ ആർക്‌സ്,കാർലോസ് കാൾവോ എന്നിവരാണ് ജംഷദ്പൂരിനു വേണ്ടി ഗോളടിച്ചത്. റാഫേൽ അഗസ്റ്റോയാണ് ചെന്നെയിലെ ആശ്വാസ ഗോൾ നേടിയത്.

പതിനാലാം മിനുട്ടിൽ തന്നെ ജംഷെദ്‌പൂരിൽ ലീഡ് നേടാൻ ആതിഥേയർക്ക് കഴിഞ്ഞു . പതിനാലാം മിനുട്ടിലാണ് പാബ്ലോ മോർഗദോയിലൂടെ ജംഷെദ്‌പൂർ ആദ്യ ഗോൾ നേടിയത്. ഏറെ വൈകാതെ കാർലോസ് കാൾവോയിലൂടെ ലീഡുയർത്താനും അവർക്ക് സാധിച്ചു. ഒരു പെനാൽറ്റിയിലൂടെയാണ് രണ്ടാം ഗോൾ പിറന്നത്. ജെറിയുടെ പിഴവിലൂടെ ലഭിച്ച പെനാൽറ്റിയാണ് കാർലോസ് കാൾവോ ഗോളാക്കി മാറ്റിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളിന്റെ ലീഡായിരുന്നു ജംഷെദ്‌പൂരിനു നേടാൻ കഴിഞ്ഞത്.

രണ്ടാം പകുതിയിൽ നെൽസണിനെ ബോക്സിൽ വീഴ്ത്തിയതിന്നാന് ചെന്നെയിന് പെനാൽറ്റി ലഭിച്ചത്. പെനാൽറ്റിയെടുത്ത റാഫേൽ അഗസ്റ്റോയ്ക്ക് പിഴച്ചില്ല. എന്നാൽ എഴുപത്തിരണ്ടാം മിനുറ്റിൽ ജംഷദ്പൂർ എഫ്. സി തിരിച്ചടിച്ചു. മരിയോ ആർക്‌സിലൂടെ ജംഷദ്പൂർ എഫ്. സി ലീഡ് രണ്ടായി ഉയർത്തി. സ്പാനിഷ് താരങ്ങളുടെ മികവ് വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട മത്സരമായിരുന്നു ഇന്നത്തേത്.

Advertisement