കൊൽക്കത്തയിലും ചെന്നൈയിൻ പിറകിൽ

- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരുടെ കഷ്ടകാലം മാറുന്നില്ല. ഇന്ന് കൊൽക്കത്തയിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ചെന്നൈയിൻ എഫ് സി എ ടി കെയ്ക്ക് എതിരെ പിറകിൽ നിൽക്കുകയാണ്. 2-1 എന്ന സ്കോറിനാണ് ചെന്നൈയിൻ പിറകിൽ നിൽക്കുന്നത്. സീസണിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാത്ത ടീമാണ് ചെന്നൈയിൻ. കളിയുടെ ആദ്യ 17 മിനുട്ടിലാണ് മൂന്ന് ഗോളുകളും പിറന്നത്.

ഇന്ന് ആദ്യമായി ആദ്യ ഇലവനിൽ എത്തിയ കാലു ഉചെ ആണ് എ ടി കെയ്ക്ക് ലീഡ് നൽകിയത്. കളി തുടങ്ങി മൂന്ന് മിനുട്ട് മാത്രമെ കാലു ഉചെയ്ക്ക് ഗോൾ നേടാൻ വേണ്ടി വന്നുള്ളൂ. ലാൻസരോട്ടെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഉചെയുടെ ഗോൾ. പത്ത് മിനുട്ട് കഴിഞ്ഞ് വീണ്ടു ലാൻസരോട്ടെ അസിസ്റ്റുമായി എത്തി. ഇത്തവണ ഒരു ഫ്രീകിക്കിലൂടെ ആയിരുന്നു ലാൻസരോട്ടെ ഗോൾ ഒരുക്കി കൊടുത്തത്. ലാൻസരോട്ടെയുടെ ഫ്രീകിക്ക് ഹെഡറിലൂടെ ജോൺ ജോൺസൺ ചെന്നൈ വലയിൽ എത്തിച്ചു.

രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ചെന്നൈയിൻ പെട്ടെന്നു തന്നെ പ്രതികരിച്ചു. 17ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ കാർലോസ് സാലോം ചെന്നൈയിനായി ഗോൾ നേടി.

Advertisement