ടി പി രഹ്നേഷ് ഇനി ജംഷദ്പൂർ എഫ് സിയുടെ കാവൽ മാലാഖ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ടി പി രെഹ്നേഷ് പുതിയ ക്ലബിൽ. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സിയി ആണ് രെഹ്നേഷിനെ സ്വന്തമാക്കിയത്. താരവും ജംഷദ്പൂരുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ഈ കഴിഞ്ഞ സീസണിൽ ഭൂരിപക്ഷം മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാത്ത താരമാണ് രെഹ്നേഷ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നായിരുന്നു ടി പി രഹ്നേഷ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് കഴിഞ്ഞ വർഷം വന്നത്. പണ്ട് വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഷില്ലോങ്ങ് ലജോങ്, ഒ എൻ ജി സി എന്നീ ക്ലബുകൾക്കായിക്കെ ഗ്ലോവ് അണിഞ്ഞിട്ടുള്ള താരമാണ് രഹ്നേഷ്.

Previous articleബാഴ്സലോണയുടെ ഓഫർ ഉണ്ടെന്ന് വ്യക്തമാക്കി ഡിപായ്
Next articleജനുവരിയോടെ ലാലിഗയിൽ സ്റ്റേഡിയം നിറയെ ആളുകളാകും