ബാഴ്സലോണയുടെ ഓഫർ ഉണ്ടെന്ന് വ്യക്തമാക്കി ഡിപായ്

ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ക്യാപ്റ്റൻ ഡിപായിയെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ സത്യമാണ് എന്ന് ഡിപായ് തന്നെ വ്യക്തമാക്കി. ഇന്നലെ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുക ആയിരുന്നു ഡിപായ്. ബാഴ്സലോണയുടെ ഓഫർ ഉണ്ട് എന്ന് തനിക്ക് അറിയാം എന്നാൽ ഒന്നും താൻ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന് ഡിപായ് പറഞ്ഞു‌.

നാളെ ലിയോണിന്റെ പരിശീലന ക്യാമ്പിൽ എത്തും എന്ന് തന്റെ ഏജന്റുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമെ എന്തെങ്കിലും തീരുമാനത്തിൽ എത്തുകയുള്ളൂ എന്നും ഡച്ച് താരം പറഞ്ഞു‌. താരവും ബാഴ്സലോണയും തമ്മിലുള്ള ചർച്ചകൾ നല്ല രീതിയിൽ തന്നെ പുരോഗമിക്കുകയാണ് എന്നാ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 25 മില്യൺ നൽകി ലിയോണിൽ നിന്ന് താരത്തെ വാങ്ങാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്. ബാഴ്സലോണയുടെ പുതിയ പരിശീലകനായ കോമാന് കീഴിൽ മുമ്പ് ഡച്ച് ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ് ഡിപായ്.

അവസാന കുറേ കാലമായി ഗംഭീര ഫോമിലാണ് ഡിപായ് കളിക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിക്കുന്നതിലും വലിയ പങ്ക് തന്നെ ഡിപായ് വഹിച്ചിരുന്നു. അവസാന വർഷങ്ങളിൽ ലിയോണിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഡിപായ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്.

Previous articleസങ്കടകരം ഇത്, വീണ്ടും സനിയോളോയ്ക്ക് എ സി എൽ ഇഞ്ച്വറി!!
Next articleടി പി രഹ്നേഷ് ഇനി ജംഷദ്പൂർ എഫ് സിയുടെ കാവൽ മാലാഖ