ജനുവരിയോടെ ലാലിഗയിൽ സ്റ്റേഡിയം നിറയെ ആളുകളാകും

ലാലിഗയിൽ കാണികൾ ഇല്ലാത്ത അവസ്ഥ അധിക കാലം ഉണ്ടാകില്ല എന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ തെബാസ്. ജനുവരി അവസാനം ആകുന്ന സമയത്തേക്ക് ലാലിഗയിൽ 100% കാണികളും തിരികെ എത്തുന്ന അവസ്ഥ ആകും എന്ന് ഹാവിയർ തെബാസ് പറഞ്ഞു. സ്പെയിനിലെ ലോകത്തെയും സ്ഥിതി മെച്ചപ്പെടുക ആണെന്നും അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ആരാധകരെ തിരികെ കൊണ്ടു വരാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും തെബാസ് പറഞ്ഞു.

കഴിഞ്ഞ് മാർച്ച് മുതൽ സ്റ്റേഡിയത്തിൽ ആളില്ലാതെയാണ് ലാലിഗ ഉൾപ്പെടെ എല്ലാവിടെയും ഫുട്ബോൾ നടക്കുന്നത്. കാണികൾക്ക് പ്രവേശനം നൽകാൻ കഴിയാത്തതിനാൽ കഴിഞ്ഞ സീസണിലെ കോപ ഡെൽ റേ ഫൈനൽ വരെ നടത്താൻ സ്പെയിനൊലെ ഫുട്ബോൾ അധികൃതർക്ക് ഇനിയും ആയിട്ടില്ല. തെബാസിന്റെ ജനുവരിയിൽ ആരാധകർ സ്റ്റേഡിയത്തിൽ പൂർണ്ണമായും എത്തുമെന്ന വാദം വെറും വീരവാദം മാത്രമാണെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

Previous articleടി പി രഹ്നേഷ് ഇനി ജംഷദ്പൂർ എഫ് സിയുടെ കാവൽ മാലാഖ
Next articleദക്ഷിണാഫ്രിക്കയുടെ വനിത സഹ പരിശീലകനായി ഡില്ലണ്‍ ഡു പ്രീസ്