കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് മാറ്റ് കൂട്ടാൻ രാജു ഗെയ്ക്വാദ് എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: ഒക്ടോബർ 18, 2019: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ മുംബൈ സ്വദേശിയായ 29കാരൻ സെന്റർ ബാക്ക് ഡിഫെൻഡർ രാജു ഗെയ്ക്വാദ് കേരള ബ്ലാസ്റ്റേഴ്സിൽ. രാജുവിന്റെ വരവോടെ കെബിഎഫ്‌സിയുടെ പ്രതിരോധം നിര കൂടുതൽ ശക്തമാകും. പ്രശസ്ത ക്ലബ്ബുകളായ മോഹൻ ബീഗൻ, ഈസ്റ്റ് ബംഗാൾ എന്നിവയ്ക്കായി കളിച്ച പരിചയസമ്പത്തുള്ള രാജു, ടാറ്റ ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് ഉയർന്നു വന്നത്. 180 സെന്റിമീറ്റർ ഉയരമുള്ള കളിക്കാരനായ രാജു ഐ-ലീഗിൽ പൈലൻ ആരോസിനൊപ്പമാണ് തന്റെ കരിയർ ആരംഭിച്ചത്. 2011 ൽ ദേശീയ അണ്ടർ 23 ടീമിലെത്തി പിന്നീട് കാമറൂണിന്റെ ബി ടീമിനെ തോൽപ്പിച്ച് 2012 നെഹ്രു കപ്പ് നേടിയ ഇന്ത്യൻ ടീമിനെ നയിച്ചു. ഐ‌എസ്‌എല്ലിന്റെ അവസാന പതിപ്പിൽ ജംഷദ്‌പൂർ എഫ്‌സിയുടെ ഭാഗമായിരുന്നു രാജു.

“രാജുവിനോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഇതിന് മുൻപ് രാജു ഈസ്റ്റ്‌ ബംഗാളിനായി കളിക്കുമ്പോൾ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ ബാക്ക് പൊസിഷനുകളിലും മികച്ച കളി പുറത്തെടുക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ മികച്ച ശാരീരിക ക്ഷമതയും

സാമർത്യവും ഉള്ള കളിക്കാരനാണ് രാജു. അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സി നൊപ്പം ചേരുന്ന തിൽ ഞാൻ സന്തോഷിക്കുന്നു.” കെബിഎഫ്‌സി ഹെഡ് കോച്ച് ഈൽക്കോ ഷട്ടോരി അഭിപ്രായപ്പെട്ടു.

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ അനുഗ്രഹീതനാണ്. കഠിനപരിശ്രമശാലികളായ ഒരു ടീമിലേക്കാണ് ഞാൻ എത്തുന്നത്. ടീമിന്റെ മുന്നേറ്റത്തിനായി ആവശ്യമായതെല്ലാം നൽകാൻ ഞാൻ സാദാ സന്നദ്ധനാണ്.” രാജു പറയുന്നു