പ്രീസീസൺ പോരാട്ടത്തിൽ ഹൈദരബാദ് എഫ് സിക്ക് വൻ വിജയം

ഐ എസ് എല്ലിലെ പുതിയ ടീമായ ഹൈദരബാദ് എഫ് സിക്ക് പ്രീസീസൺ പോരാട്ടത്തിൽ വൻ വിജയം. ഇന്ന് സൗഹൃദ മത്സരത്തിൽ ഐലീഗ് ക്ലബായ മിനേർവ പഞ്ചാബിനെ നേരിട്ട ഹൈദരബാദ് എഫ് സി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി റോബിൻ സിംഗാണ് ഹൈദരബാദിന്റെ ഹീറോ ആയി മാറിയത്.

റോബിൻ സിംഗിനെ കൂടാതെ മാർസെലീനോ, അഭിഷേക് ഹാൾദർ എന്നിവരാണ് ഇന്ന് ഹൈദരബാദിനായി ഗോളുകൾ നേടിയത്. മലയാളി യുവതാരം ഗനി നിഗം അഹമ്മദ് ഇന്ന് ഹൈദരബാദിനായി കളത്തിൽ ഇറങ്ങിയിരുന്നു. സീസൺ ആരംഭിക്കും മുമ്പുള്ള ഹൈദരബാദിന്റെ അവസാന സൗഹൃദ മത്സരമാണിത്.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് മാറ്റ് കൂട്ടാൻ രാജു ഗെയ്ക്വാദ് എത്തി
Next articleവംശീയാധിക്ഷേപം, ബൾഗേറിയൻ പരിശീലകൻ സ്ഥാനം ഒഴിഞ്ഞു