ഇന്ത്യയുടെ മുഖ്യ ലക്‌ഷ്യം ടി20 ലോകകപ്പെന്ന് വിരാട് കോഹ്‌ലി

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധ ചെലുത്തുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. അടുത്ത വർഷം നടക്കുന്ന ടി20 ടൂർണമെന്റിന് തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ എല്ലാം ആവേശത്തിലായിരിക്കുമെന്നും ടീമിൽ തിരഞ്ഞെടുക്കുമ്പോൾ അവർ എല്ലാവരും അവരുടെ ചുമതലകൾ ഏറ്റെടുക്കുമെന്നും കോഹ്‌ലി പറഞ്ഞു.

ഇന്ത്യയുടെ ശ്രദ്ധ പ്രധാനമായും 2020ൽ നടക്കുന്ന ടി20 ലോകകപ്പിൽ ആണെന്നും 12 മാസത്തിനുള്ളിൽ മികച്ച രീതിയിൽ കിരീടം നേടാൻ സാധ്യതയുള്ള തരത്തിൽ ടീമിനെ എത്തിക്കണമെന്നും കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ വെസ്റ്റിൻഡീസിനോട് 7 വിക്കറ്റിന് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ഈ അടുത്ത് നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യ തോറ്റ് പുറത്തായിരുന്നു. ഇന്ത്യ അവസാനം കളിച്ച അവസാന 7 ടൂർണമെന്റുകളിൽ കിരീടം നേടിയിരുന്നില്ല. ഇതിന് ഒരു അവസാനം തേടിയാവും ഇന്ത്യ ഓസ്‌ട്രേലിയയിൽ ഇറങ്ങുക.

Previous articleചാമ്പ്യൻസ് ലീഗിൽ മാറ്റങ്ങൾ കൊണ്ടു വരരുത് എന്ന് ലമ്പാർഡ്
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് മാറ്റ് കൂട്ടാൻ രാജു ഗെയ്ക്വാദ് എത്തി