“ഞാൻ കളിക്കുന്നതിൽ അല്ല ടീം ജയിക്കുന്നതിൽ ആണ് കാര്യം” – രാഹുൽ കെ പി

ടീമിന്റെ വിജയമാണ് തനിക്ക് അവസരം കിട്ടുന്നതിനേക്കാൾ പ്രധാനം എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം കെ എൽ രാഹുൽ. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയ രാഹുൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിനായി കാഴ്ചവെച്ചിരുന്നു. ആദ്യ ഇലവനിൽ എത്തുന്നതിൽ സന്തോഷം ഉണ്ട് എന്നു പറഞ്ഞ രാഹുൽ എന്നാൽ കളിക്കുന്നത് അല്ല പ്രധാനം വിജയിക്കുന്നതാണ് പ്രധാനം എന്ന് പറഞ്ഞു. ഞാൻ കളിച്ചാലും ടീം വിജയിച്ചില്ല എങ്കിൽ എനിക്ക് സന്തോഷം ഉണ്ടാകില്ല. ഞാൻ കളിച്ചില്ല എങ്കിലും ടീം ജയിച്ചാൽ ഞാൻ സന്തോഷവാനായിരിക്കും. രാഹുൽ പറഞ്ഞു.

രാഹുൽ കെ പിicsart 22 11 04 17 47 21 375

വ്യക്തി എന്നതിനപ്പുറം ഒരു ടീമായി നിൽക്കുന്നതിലാണ് ശ്രദ്ധ എന്നും രാഹുൽ കെ പി പറഞ്ഞു. ഒരു ടീമായി ജയിക്കുക ആണ് ലക്ഷ്യം. ഈ ഫലങ്ങളിൽ ടീം ആകെ നിരാശയിൽ ആണ് എന്നും താരം പറഞ്ഞു. ഈ ടീമിനായി എല്ലാം നൽകി തിരികെ വിജയ വഴിയിൽ എത്തുക ആണ് തങ്ങളുടെ ലക്ഷ്യം എന്നും യുവതാരം പറഞ്ഞു. ടീം പ്രതീക്ഷകൾ കൈവിടില്ല എന്നും വിജയത്തിനായി ഒരോ നിമിഷവും പൊരുതും എന്നും താരം പറഞ്ഞു.

നാളെ ഗുവാഹത്തിയിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.