കളിക്കാൻ താൻ തയ്യാറെന്ന് പുൾഗ, സ്റ്റേഡിയത്തിൽ പഴയത് പോലെ ആളില്ലാ എന്നും പുൾഗ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനായി അടുത്ത മത്സരം കളിക്കാൻ തയ്യാറാണെന്ന് വിക്ടർ പുൾഗ. കഴിഞ്ഞ മത്സരത്തിൽ തനിക്ക് 100 ശതമാനം താൻ ഫിറ്റ് ആണെന്ന് തോന്നിയില്ല അതാണ് കളിക്കാതിരുന്നതെന്നും എന്നാൽ ഇപ്പോൾ താൻ 100 ശതമാനം ഫിറ്റ് ആണെന്നും കളിക്കാനും ടീമിനെ സഹായിക്കാനും തയ്യാറാണെന്നും പുൾഗ പറഞ്ഞു.

ശനിയാഴ്ച നടക്കുന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ പുൾഗ തന്റെ രണ്ടാം വരവിലെ ആദ്യ മത്സരൻ കളിക്കും. ഡെൽഹിക്കെതിരെ തന്നെ കളിക്കണം എന്നുണ്ടായിരുന്നു എന്നും എന്നാൽ വിസാ നടപടികൾ താമസിച്ചതിനാലാണ് ഇത്ര വൈകിയത് എന്നും പുൾഗ കേരള ബ്ലാസ്റ്റേഴ്സ് മീഡിയക്ക് നൽകിയ ഇന്റർവ്യൂവിൽ പറയുന്നു.

ഡെൽഹിക്കെതിരായ മത്സരത്തിന് ഗ്യാലറിയിൽ ഉണ്ടായിരുന്നു എന്നും പഴയതു പോലെ കാണികൾ ഇല്ലാ എന്നും പണ്ട് സ്റ്റേഡിയം നിറഞ്ഞിരിക്കാറുണ്ടെന്നും പുൾഗ പറഞ്ഞു. ടീമിന്റെ പ്രകടനം മോശമായതിനാലാകാം കാണികൾ കുറഞ്ഞതെന്ന് പറഞ്ഞ പുൾഗ അവസാന ഹോം മത്സരത്തിന് ഗ്യാലറി നിറഞ്ഞു കാണാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement