ബാർബറയുടെ ഇരട്ട ഗോളിൽ ബാഴ്സലോണയ്ക്ക് ജയം

ബാഴ്സലോണ വനിതാ ലാലീഗയിലെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്നലെ നടന്ന എവേ മത്സരത്തിൽ സാന്ത തെരേസയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്സലോണയ്ക്ക് വേണ്ടി ബാർബറ ഇരട്ട ഗോളുകൾ നേടി. അലക്സിയ ആണ് മൂന്നാം ഗോൾ നേടിയത്.

ബാഴ്സലോണയിൽ വെച്ച് സാന്ത തെരേസയെ സീസൻ തുടക്കത്തിൽ നേരിട്ടപ്പോൾ എതിരില്ലാത്ത 10 ഗോളുകൾക്ക് ബാഴ്സ വിജയിച്ചിരുന്നു. ഇന്നലത്തെ ജയത്തോടെ ബാഴ്സലോണ 19 മത്സരങ്ങളിൽ നിന്ന് 50 പോയന്റിൽ എത്തി. ഇന്ന് അത്ലറ്റിക്കോ ബിൽബാവൊയെ നേരിടുന്ന അത്ലറ്റിക്കൊ മാഡ്രിഡ് 18 മത്സരങ്ങളിൽ 47 പോയന്റുമായി തൊട്ടുപിറകിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.