“ഫൈനൽ ഉറപ്പായിട്ടില്ല, ഗോവയെ ഭയക്കണം” – ചെന്നൈയിൻ കോച്ച്

- Advertisement -

ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ 4-1ന്റെ വൻ വിജയം നേടി എങ്കിലും ഫൈനൽ ഉറപ്പായി എന്ന് ധരിക്കേണ്ടതില്ല എന്ന് ചെന്നൈയിൻ കോച്ച് ഓവൻ കോയ്ല്. ഫൈനലിൽ എത്തി എന്ന രീതിയിൽ ആഹ്ലാദിക്കാൻ ആയിട്ടില്ല. ഇപ്പോൾ ഫൈനൽ ഉറപ്പായി എന്ന് കരുതിയാൽ തന്റെ ടീം തന്നെ ആകും അതിന്റെ ദോഷഫലം അനുഭവിക്കുക എന്നും കോയ്ല് പറഞ്ഞു. ഇനിയും രണ്ടാം പാദം കളിക്കാൻ ഉണ്ട്. അതും അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച്. അദ്ദേഹം പറഞ്ഞു.

ഗോവയുടെ ഹോം ഗ്രൗണ്ടിൽ വേറെ ഒരു ഗോവയെ ആകും കാണാൻ കഴിയുക എന്ന് കോയ്ല് പറഞ്ഞു. അവർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല എന്നത് അവരെ കൂടുതൽ ആക്രമണകരികൾ ആക്കും എന്നും കോയൽ സൂചന നൽകി. താരങ്ങളെയൊക്കെ ഈ സെമി ഫൈനൽ അവസാനിച്ചിട്ടില്ല എന്നും 90 മിനുട്ട് കൂടെ ബാക്കി ഉണ്ട് എന്നും ഓർമ്മിപ്പിക്കേണ്ടത് താൻ അടക്കമുള്ള പരിശീലകരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement