ബെക്കാമിന്റെ ടീമിന് ആദ്യ മത്സരത്തിൽ പരാജയം

- Advertisement -

ബെക്കാമിന്റെ സ്വന്തം ടീമായ ഇന്റർ മിയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ ഔദ്യോഗിക മത്സരത്തിൽ പരാജയം. ഇന്ന് മേജർ ലീഗ് സോക്കറിലെ ഉദ്ഘാടന മത്സരത്തിൽ ലോസ് ആഞ്ചലെസ് എഫ് സിയെ ആയിരുന്നു ബെക്കാമിന്റെ ഇന്റർ മിയാമി നേരിട്ടത്. കഴിഞ്ഞ സീസണിൽ ഡബിൾ കിരീടം നേടിയ ലോസ് ആഞ്ചെലെസിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിൽ തന്നെ നേരിടുക എന്നത് അത്ര എളുപ്പമായിരുന്നില്ല.

എതിരില്ലാത്ത ഒരു ഗോളിനാണ് ലോസ് ആഞ്ചെലെസ് വിജയിച്ചത്. കഴിഞ്ഞ സീസണിലെ മേജർ ലീഗ് സോക്കറിലെ ടോപ് സ്കോറർ ആയ കാർലെസ് വെലയാണ് ഇന്ന് വിജയ ഗോൾ നേടിയത്. ഒരു ഗംഭീര ചിപ് ഫിനിഷിലൂടെ ആയിരുന്നു വെലയുടെ ഗോൾ. ബെക്കാമും ഭാര്യ വിക്ടോറിയയും മക്കളും ഗ്യാലറിയിൽ കളി കാണാൻ എത്തിയിരുന്നു. ടീമിന്റെ പ്രകടനത്തിൽ അഭിമാനം ഉണ്ട് എന്നും ഇതൊരു തുടക്കം മാത്രമാണെന്നും ബെക്കാം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Advertisement