ഇന്ത്യ അഫ്ഗാൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് കൊൽക്കത്ത വേദിയാകും

- Advertisement -

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിലെ അഫ്ഗാനിസ്താനുമായുള്ള ഹോം മത്സരത്തിന്റെ വേദി എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. കൊൽക്കത്ത ആകും മത്സരത്തിന് വേദിയാവുക. ജൂണ് ഒമ്പതിനാണ് മത്സരം നടക്കുന്നത്. വൻ പിന്തുണ ആകും കൊൽക്കത്തയിൽ ഇന്ത്യൻ ഫുട്ബോൾ ടീം പ്രതീക്ഷിക്കുന്നത്. കേരളം ഉൾപ്പെടെയുള്ളവർ ഒരു യോഗ്യതാ റൗണ്ട് മത്സരം എങ്കിലും ആതിഥ്യം വഹിക്കും എന്ന് പ്രതീക്ഷിച്ച മലയാളി ഫുട്ബോൾ പ്രേക്ഷകർക്ക് കൊൽക്കത്ത വേദിയാവുന്നത് നിരാശ നൽകും.

അഫ്ഗാനെ യോഗ്യതാ റൗണ്ടിൽ നേരത്തെ നേരിട്ടപ്പോൾ 1-1ന്റെ സമനില ആയിരുന്ന്യ് ഉന്ത്യ വഴങ്ങിയത്. ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഒരു വിജയം പോലും ഇല്ലാതെ നിൽക്കുകയാണ് ഇന്ത്യ. ഇനി യോഗ്യതാ പ്രതീക്ഷകളും ബാക്കി ഇല്ല. അഫ്ഗാനെ നേരിടുന്നതിന് മുമ്പ് ഖത്തറിനെതിരെയും താജികിസ്താനെതിരെയും ഇന്ത്യക്ക് യോഗ്യതാ റൗണ്ട് കളിക്കാൻ ഉണ്ട്.

Advertisement