ആരാധകരുടെ താരമാകാൻ ഒഗ്ബെചെ, വോട്ടിങ് ആരംഭിച്ചു

- Advertisement -

ഐ എസ് എൽ ആദ്യ മാസത്തിലെ താരത്തെ കണ്ടു പിടിക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരം ഒഗ്ബെചെ ഉൾപ്പെടെ അഞ്ച് താരങ്ങളാണ് ഒക്ടോബർ മാസത്തിലെ മികച്ച താരമാകാൻ മത്സരിക്കുന്നത്. എഫ് സി ഗോവയുടെ സ്ട്രൈക്കർ കോറോ, എ ടി കെയുടെ താരം ഡേവിഡ് വില്യംസ്, ജംഷദ്പൂർ താരം സെർജിയോ കാസ്റ്റിൽ, മുംബൈ സിറ്റി കീപ്പർ അമ്രിന്ദർ എന്നിവരാണ് ഒഗ്ബെചെയ്ക്ക് ഒപ്പം ലിസ്റ്റിൽ ഉള്ളത്.

ഇന്ന് ആരംഭിച്ച വോട്ടെടുപ്പ് ഞായറാഴ്ച വരെ നീണ്ടു നിൽക്കും. ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബെചെ ബഹുദൂരം മുന്നിലാണ്. ഇതുവരെ നടന്ന വീട്ടിങ്ങിൽ 70%ൽ അധികവും നേടിയത് ഒഗ്ബെചെ ആണ്. ഐ എസ് എൽ വോട്ടെടുപ്പിൽ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കരുത്ത് കാണിക്കുന്നത് പതിവാണ്.

Advertisement