മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച യുവതാരത്തിന് ആദ്യ കരാർ

- Advertisement -

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച 16കാരൻ ലൂക് മാതേസണ് റോക്ക്ഡൈൽ ആദ്യ പ്രൊഫഷണൽ കരാർ നൽകി. 16കാരനായിരിക്കെ കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോളടിക്കുകയും കളിയിലെ താരമായി മാറുകയും ചെയ്തിരുന്നു മാതേസൺ. താരം 17 വയസ്സ് പൂർത്തി ആയതോടെയാണ് താരത്തിന് പുതിയ കരാർ നൽകാൻ ക്ലബ് തീരുമാനിച്ചത്.

ഇതിനകം തന്നെ റോച്ഡൈലിന് വേണ്ടി 17 മത്സരങ്ങൾ മാതേസൺ കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അണ്ടർ 18 ടീമിലും താരത്തിന് ക്ഷണം കിട്ടി. തന്റെ ഒമ്പതാം വയസ്സു മുതൽ ഡെയ്ലിനായി തന്നെയാണ് മാതേസൺ കളിക്കുന്നത്. തന്റെ ഓർമ്മ വെച്ച കാലം മുതൽ തന്റെ കാലിൽ പന്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ആദ്യ പ്രൊഫഷണൽ കരാർ തനിക്ക് വലിയ സന്തോഷം തരുന്നെന്ന് മാതേസൺ പറഞ്ഞു.

Advertisement