ഒഡീഷക്ക് എതിരെ വീണ്ടും ഖബ്രേട്ടൻ!! കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

Picsart 22 10 23 20 17 26 793

ഇന്ന് ഒഡീഷയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സി മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ഖർമൻജോത് ഖാബ്ര നേടിയ ഒരു ഹെഡറിന്റെ മികവിലാണ് കേരള ബാസ്റ്റേഴ്സ് മുന്നിൽ നിൽക്കുന്നത്.

ഇന്ന് സീസണിലെ ആദ്യ എവേ മത്സരം കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ആയിരുന്നില്ല തുടങ്ങിയത്. താളം കണ്ടെത്താ‌ൻ ടീം കഷ്ടപ്പെട്ടു. ഇത് മുതലെടുത്ത് ഒഡീഷ നല്ല അറ്റാക്കുകൾ നടത്തി. ഒഡീഷ ഒരു ഗോൾ നേടി എങ്കിലും റഫറിയുടെ തീരുമാനം അവർക്ക് എതിരായി. ഗില്ലിനെ ഫൗക്ക് ചെയ്താണ് ഗോൾ നേടിയത് എന്നായിരുന്നു റഫറിയുടെ വിധി.

Picsart കേരള ബ്ലാസ്റ്റേഴ്സ് 20 990

ഈ അവസരത്തിനു തോയിബയിലൂടെ ഒഡീഷ ഒരിക്കൽ കൂടെ ഗോളിനടുത്ത് എത്തി. ഗിൽ സമർത്ഥമായ സേവിലൂടെ കളി ഗോൾരഹിതമായി നിർത്തി. മത്സരം ഒരു 30 മിനുട്ട് ഒക്കെ കഴിഞ്ഞ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ നല്ല നീക്കങ്ങൾ വന്നത്. 35ആം മിനുട്ടിൽ ഖാബ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡും എടുത്തു.

ഒരു ഷോർട്ട് കോർണറിനു ശേഷം ലൂണ നൽകിയ ക്രോസ് ഫ്രീ റൺ നടത്തിയ ഖാബ്രയെ കണ്ടെത്തി. ഖാബ്ര അനായാസം പന്ത് വലയിലും എത്തിച്ചു. കഴിഞ്ഞ സീസണിലും ഖാബ്ര ഒഡീഷക്ക് എതിരെ ഗോൾ നേടിയിരുന്നു.