ക്രെഡിറ്റ് കോഹ്ലിക്ക്, അസാധ്യ പ്രകടനം എന്ന് ബാബർ അസം

Picsart 22 10 23 19 59 31 882

ഇന്ന് ഇന്ത്യക്ക് വേണ്ടി കോഹ്ലി നടത്തിയ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ത‌ന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസവും ഇന്ത്യൻ താരത്തെ ഇന്ന് പ്രശംസിച്ചു. ഇന്നത്തെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും കോഹ്ലി അർഹിക്കുന്നു എന്ന് ബാബർ മത്സര ശേഷം പറഞ്ഞു. അത്ര മികച്ച ഇന്നിങ്സ് ആയിരുന്നു അദ്ദേഹത്തിൽ നിന്ന് പിറന്നത് എന്ന് ബാബർ പറഞ്ഞു.

Pബാബർ 22 10 23 19 57 59 059

കോഹ്ലിയെ മാത്രമല്ല കോഹ്ലിക്ക് പിന്തുണ നൽകിയ ഹാർദ്ദിക് പാണ്ഡ്യയെയും ബാബർ പ്രശംസിച്ചു. ഇരുവരും ചേർന്നാണ് മത്സരം പാകിസ്താനിൽ നിന്ന് അകറ്റിയത് എന്നും ബാബർ പറഞ്ഞു. ഇന്ന് പരാജയപ്പെട്ടു എങ്കിലും ഈ മത്സരത്തിൽ നിന്ന് പാകിസ്താൻ ഏറെ പോസിറ്റീവുകൾ എടുക്കുന്നു എന്നും വരും മത്സരങ്ങളിൽ ടീം തിരികെ വരും എന്നും പാകിസ്താൻ ക്യാപ്റ്റൻ പറഞ്ഞു