പാകിസ്താനെതിരെ 9 വിക്കറ്റ് വിജയവുമായി ന്യൂസിലൻഡ്

Picsart 22 10 11 11 03 27 076

ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്താനെതിരെ ന്യൂസിലൻഡിന് മികച്ച വിജയം. ഇന്ന് 9 വിക്കറ്റിന്റെ വിജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്‌. ആദ്യം ബാറ്റു ചെയ്ത പാകിസ്താന് ഇന്ന് 20 ഓവറിൽ ആകെ 130 റൺസ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. 27 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ആണ് പാകിസ്താന്റെ ടോപ് സ്കോറർ ആയത്. ആസിഫ് അലി 25, ബാബർ അസം 21 എന്നിവരും സ്കോർ 130 എത്തിക്കാൻ സഹായിച്ചു.

ന്യൂസിലൻഡ് 105518

ന്യൂസിലൻഡിനായി സൗതി, സാന്റ്നർ, ബ്രേസ് വെൽ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് 17ആം ഓവറിൽ ഒരൊറ്റ വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഫാബിയൻ അലൻ 42 പന്തിൽ നിന്ന് 62 റൺസ് എടുത്തു. കോൺവേ പുറത്താകാതെ 49 റൺസും എടുത്തതോടെ വിജയം എളുപ്പമായി.