“കേരള ബ്ലാസ്റ്റേഴ്സ് ഫലങ്ങളിൽ സന്തോഷവാനല്ല, പോയിന്റുകൾ നേടി തുടങ്ങണം” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെ ഉള്ള ഫലങ്ങളിൽ താൻ സന്തോഷവാൻ അല്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. എന്നാൽ ടീം ഒരുമിച്ച് നിന്ന് പൊരുതിയാലെ കാര്യങ്ങൾ മെച്ചപ്പെടുകയും ക്ലബ് ആഗ്രഹിക്കുന്ന തലത്തിലേക്ക് എത്തുകയും ചെയ്യുകയുള്ളൂം ഇവാൻ പറഞ്ഞു. ഇപ്പോഴുള്ള സാഹചര്യങ്ങളെ കുറിച്ച് തനിക്ക് അറിയാം. എത്രയും പെട്ടെന്ന് ക്ലബ് പോയിന്റുകൾ നേടി തുടങ്ങണം. ഇവാൻ നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തിന് മുന്നോടിയായൊ മാധ്യമങ്ങളോടായി പറഞ്ഞു.

Picsart 22 11 04 17 47 21 375

എന്നാൽ ഫലങ്ങൾ നല്ലതായിരുന്നില്ല എങ്കിലും എല്ലാ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മികവ് ഏതെങ്കിലും ഘട്ടത്തിൽ കാണിച്ചിട്ടുണ്ട് എന്ന് ഇവാൻ പറഞ്ഞു. ഈ ടീം ഒഫൻസീവ് ആയിട്ടുള്ള ഒരു ഫുട്ബോൾ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത്. എന്നും അദ്ദേഹം പറഞ്ഞു. ചീപായ ഗോൾസ് വഴങ്ങുന്നത് ക്ലബ് നിർത്തേണ്ടതുണ്ട്. ഈ പ്രകടനങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും സന്തോഷവാന്മാരല്ല എന്ന് ഇവാൻ കൂട്ടിച്ചേർത്തു