ഒഡീഷയെയും വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കുതിപ്പ്

North East United Odisha Khalid Jamil Isl
Photo: Twitter/@IndSuperLeague

ഇന്ത്യൻ സൂപ്പർ ലീഗിൽ ഖാലിദ് ജമീലിന് കീഴിൽ കുതിപ്പ് തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വമ്പൻ ജയം. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഒഡീഷയെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.

മത്സരത്തിൽ സ്വപ്നതുല്യമായ തുടക്കമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ലഭിച്ചത്. മത്സരം 24 മിനുട്ടിൽ എത്തിയപ്പോഴേക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡിഷ വലയിൽ മൂന്ന് ഗോളുകളാണ് അടിച്ചുകൂട്ടിയത്. ലൂയിസ് മച്ചാഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു കളിച്ചപ്പോൾ നോർത്ത് ഈസ്റ്റിനു വേണ്ടി ഡിഷൊർൺ ബ്രൗൺ ഒരു ഗോളും നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഒഡിഷ ബ്രാഡൻ ഇൻമനിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡിഷക്ക് അവസരം നൽകിയില്ല.

Previous articleമുന്നൂറാം ഗ്രാന്റ് സ്‌ലാം ജയം കുറിച്ചു നൊവാക് ജ്യോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ
Next articleഒട്ടനവധി ചോദ്യങ്ങള്‍ക്ക് ബോര്‍ഡിനോട് ഇവര്‍ ഉത്തരം പറയേണ്ടതുണ്ട് – നസ്മുള്‍ ഹസന്‍