“നന്നായി കളിച്ചാൽ മാത്രം പോരാ കളത്തിൽ യോദ്ധാക്കളായി മാറണം” – നെലോ വിൻഗാഡ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഇനി അങ്ങോട്ട് ശരിക്കുമുള്ള കേരള ബ്ലാസ്റ്റേഴ്സ് എന്താണെന്ന് കാണിച്ചു കൊടുക്കുകയാണ് വേണ്ടത് എന്ന് പുതിയ പരിശീലകൻ നെലോ വിൻഗാഡ പറയുന്നു. ഇതുവരെ കഴിഞ്ഞതൊന്നും മറക്കണ്ട പക്ഷെ ഈ ടീം തന്നെ സംബന്ധിച്ചെടുത്തോളം പുതിയ ടീമാണ്‌. ഇതുവരെയുള്ള ഫലങ്ങൾ നോക്കി ഈ ടീമിനെ വിലയിരുത്തേണ്ടതില്ല. ആ ഫലങ്ങളേക്കാൾ മികച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. വിൻഗാഡ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് അധിക മത്സരങ്ങളും അവസാന നിമിഷങ്ങളിലാണ് പരാജയപ്പെട്ടത്. അത് എന്താണെന്ന് പരിശോധിക്കണം. തങ്ങൾക്ക് ജയിക്കേണ്ടതുണ്ട് എന്ന് ആരാധകരെ കാണിക്കാൻ കൂടി ടീമിനാകണം. നന്നായി കളിച്ചാൽ മാത്രം മതിയാകില്ല കളത്തിൽ. ഒപ്പം കളത്തിൽ 90 മിനുട്ടും പോരാടാൻ കഴിയുന്ന യോദ്ധാക്കളായി മാറണം. വിൻഗാഡ പറഞ്ഞു.

ടീമിനും ആരാധകർക്കും സന്തോഷം തിരിച്ചുകൊടുക്കുക ആണ് ലക്ഷ്യം എന്നും അത് താൻ നിറവേറ്റും എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എ ടി കെ കൊൽക്കത്തയുമായാണ് വിൻഗാഡയുടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

Advertisement