തോൽവികൾക്കുള്ള പ്രതികരണം ഇന്ന് ഉണ്ടാകും എന്ന് കോപ്പൽ

ഐ എസ് എല്ലിന്റെ തുടക്കം തന്നെ പാളിയ എ ടി കെ കൊൽക്കത്ത ഉടൻ തന്നെ വിജയ പാതയിൽ എത്തുമെന്ന് പരിശീലകൻ സ്റ്റീവ് കോപ്പൽ പറഞ്ഞു‌. അവസാന രണ്ട് മത്സരങ്ങളിൽ വിജയിക്കാനുള്ള പ്രകടനം തങ്ങൾ നടത്തിയിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ ജയിക്കനുള്ള അവസരം പോലും ടീമിന് ഉണ്ടായിരുന്നില്ല. താരങ്ങൾക്ക് ഫീൽഡിൽ ഒത്തൊരുമ വരാൻ എടുക്കുന്ന സമയം മാത്രമാണ് ഇതെന്നും കോപ്പൽ പറഞ്ഞു.

അവസാന 10-12 ദിവസങ്ങളായി ട്രെയിനിങ് ഗ്രൗണ്ടിൽ കാണാൻ കഴിയുന്നത് താരങ്ങൾ ആത്മാർത്ഥമായി പരിശ്രമിക്കുന്നതാണ്. അതുകൊണ്ട് തന്നെ പരാജയങ്ങളിൽ ഉള്ള പ്രതികരണം ഇന്ന് ഡെൽഹിക്കെതിരെ കാണാൻ കഴിയും കോപ്പൽ പറഞ്ഞു. ഇന്ന് ഡെൽഹിക്ക് എതിരെ ആണ് എ ടി കെയുടെ മത്സരം. ആദ്യ രണ്ട് മത്സരങ്ങളും എ ടി കെ കൊൽക്കത്ത തോറ്റിരുന്നു.

ഇന്ന് കാലു ഉചെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നും അത് ടീമിന്റെ ഗോൾ മുഖത്തെ പ്രശ്നങ്ങൾ തീർക്കുമെന്നും സ്റ്റീവ് കോപ്പൽ പറഞ്ഞു.

Previous articleഅബ്ബാസിന്റെ സ്പെല്ലില്‍ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ
Next articleരാജ്യാന്തര ഇടവേള കഴിഞ്ഞു, വൻ പോരാട്ടങ്ങളുമായി ക്ലബ് ഫുട്ബോൾ തിരികെയെത്തുന്നു