അബ്ബാസിന്റെ സ്പെല്ലില്‍ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ

അബു ദാബി ടെസ്റ്റില്‍ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ. മുഹമ്മദ് അബ്ബാസും മറ്റു ബൗളര്‍മാരും നിറഞ്ഞാടിയ ആദ്യ സെഷനില്‍ 91/7 എന്ന പരിതാപകരമായ നിലയിലാണ് ഓസ്ട്രേലിയ ഇപ്പോള്‍. 39 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഇന്നലെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അബ്ബാസ് ഇന്നും വീണ ആദ്യത്തെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു.

ഒരു വശത്ത് പിടിച്ച് നിന്ന ആരോണ്‍ ഫിഞ്ചിനെ ബിലാല്‍ ആസിഫ് പുറത്താക്കിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ യസീര്‍ ഷാ പുറത്താക്കി. 34.4 ഓവറില്‍ ടിം പെയിനിനെ ബിലാല്‍ ആസിഫ് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞു.

10 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെ ആണ് ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്ന താരം. മുഹമ്മദ് അബ്ബാസ് നാലും ബിലാല്‍ ആസിഫ് രണ്ടും വിക്കറ്റാണ് പാക്കിസ്ഥാനായി നേടിയത്.

Previous articleചെന്നൈയിനിൽ റെക്കോർഡ് ഇട്ട 18കാരൻ ബോഡോ ഇനി ഗോകുലത്തിൽ
Next articleതോൽവികൾക്കുള്ള പ്രതികരണം ഇന്ന് ഉണ്ടാകും എന്ന് കോപ്പൽ