സി കെ വിനീത് ബെഞ്ചിലും ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

കേരള ബ്ലാസ്റ്റേഴ്സിന്റെ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിനെ ഇറക്കുന്നത്. സി കെ വിനീത് ഇന്ന് ബെഞ്ചിൽ പോലും ഇല്ല. പരിക്കാണൊ സി കെ പുറത്താകാൻ കാരണമെന്ന് വ്യക്തമല്ല. ഡിഫൻസിൽ സിറിൽ കാലി ബെഞ്ചിൽ എത്തി. ജിങ്കൻ, അനസ് പെസിച്, ലാൽറുവത്താര എന്നിവരാണ് ഡിഫൻസിൽ ഉള്ളത്. മലയാളി താരങ്ങളായ സകീറും, സഹലും മധ്യനിരയിൽ ഉണ്ട്. ഐ എസ് എല്ലിൽ ഏഷ്യാകപ്പിന് വേണ്ടി പിരിയുന്നതിന് മുമ്പുള്ള അവസാന മത്സരമാണിത്.

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്, ലാൽറുവത്താര, ജിങ്കൻ, പെസിച്, അനസ്, സക്കീർ, പെകൂസൺ, ദുംഗൽ,സഹൽ, ഹാളിചരൺ, സ്ലാവിസ

മുംബൈ: അമ്രീന്ദർ, സൗവിക്, ജോയ്നർ, ലൂസിയൻ, സുഭാഷിഷ്, ഇസോകോ, റയ്നർ, മിലൻ, മക്കേഡോ, സോഗൊ, ബാസ്റ്റോസ്