അങ്കകലി പൂണ്ട് ഓസ്ട്രേലിയ, ഇംഗ്ലണ്ടിനെ ഗോള്‍മഴയില്‍ മുക്കി വെങ്കലം സ്വന്തമാക്കി

ഫൈനലിലേക്കുള്ള യോഗ്യത തലനാരിഴയ്ക്ക് നഷ്ടമായ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ ഉഗ്രരൂപം പൂണ്ടു. ഇന്ന് നടന്ന വെങ്കല മത്സരത്തില്‍ ഇംഗ്ലണ്ടിനെ 8-1 എന്ന സ്കോറിനു നിഷ്പ്രഭമാക്കിയാണ് നിലവിലെ ചാമ്പ്യന്മാരായിരുന്ന ഓസ്ട്രേലിയ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത്. ടോം ക്രെയിഗ് മൂന്ന് ഗോള്‍ നേടിയപ്പോള്‍ ജെറിമ ഹേവര്‍ഡ് രണ്ടും ടിം ബ്രാന്‍ഡ്, ട്രെന്റ് മിട്ടണ്‍, ബ്ലേക്ക് ഗോവേഴ്സ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ബാരി മിഡില്‍ട്ടണ്‍ ഇംഗ്ലണ്ടിന്റെ ഏക ഗോള്‍ നേടി.

ആദ്യ പകുതിയില്‍ 3-0നു മുന്നിലായിരുന്നു ഓസ്ട്രേലിയ രണ്ടാം പകുതിയില്‍ ഗോള്‍ വര്‍ഷം ഉതിര്‍ക്കുകയായിരുന്നു. 9ാം മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സ് ആരംഭിച്ച ഗോള്‍ സ്കോറിംഗ് ഓസ്ട്രേലിയ അവസാനിപ്പിച്ചത് 60ാം മിനുട്ടിലാണ്.

Previous articleസി കെ വിനീത് ബെഞ്ചിലും ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം
Next articleകൊൽക്കത്ത ഡർബിയിൽ താണ്ഡവമാടി മലയാളികളുടെ അഭിമാനം ജോബി ജസ്റ്റിൻ!!