ടിം കാഹിൽ ഇനി ജംഷദ്പൂരിന് ഈ സീസണിൽ കളിച്ചേക്കില്ല

ജംഷദ്പൂർ എഫ് സിയുടെ പ്ലേ ഓഫിനായുള്ള പോരാട്ടത്തിന് വലിയ തിരിച്ചടി. ജംഷദ്പൂരിന്റെ ഏറ്റവും വലിയ സൈനിംഗ് ആയ ടിം കാഹിലിന് ഇനി ഈ സീസണിൽ കളിക്കാൻ കഴിഞ്ഞേക്കില്ല. പരിക്കാണ് കാഹിലിനെ ഇപ്പോൾ വലക്കുന്നത്. എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിൽ ഏറ്റ പരിക്ക് ആദ്യ ചെറുത് ആണ് എന്ന് കരുതിയിരുന്നു എങ്കിലും ഇപ്പോൾ ആ പരിക്ക് കാരണം നിരവധി മത്സരങ്ങൾ കാഹിലിന് നഷ്ടമാകും എന്ന് ഉറപ്പായി.

കൂടുതൽ ചികിത്സകൾക്കായി കാഹിൽ ഇന്ന് മാഞ്ചസ്റ്ററിലേക്ക് തിരിക്കും. അവിടെ വെച്ച് ശസ്ത്രക്രിയക്ക് വിധേയനാകും. ശസ്ത്രക്രിയ എന്തായാലും വേണ്ടിവരും എന്ന് ജംഷദ്പൂർ അറിയിച്ചിട്ടുണ്ട്. കയ്യിലാണ് കാഹിലിന് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. ഈ സീസണിൽ പരിക്ക് കാരണം ഇതിനകം തന്നെ പല മത്സരങ്ങളിലും ജംഷദ്പൂരിന് നഷ്ടമായിരുന്നു. കാലിഹ് ശസ്ത്രക്രിയ കഴിഞ്ഞ് ടീമിനൊപ്പം ചേരും എങ്കിലും സീസൺ അവസാനം വരെ‌ കളത്തിൽ ഇറങ്ങാൻ സാധ്യതയില്ല.

Previous article21 ഓവര്‍, 30 റണ്‍സ്, ഒച്ചിഴയും വേഗത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിന്‍ഡീസ്
Next articleതാരങ്ങൾക്ക് ആത്മാർത്ഥത ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ വിമർശിച്ച് പരിശീലകൻ