താരങ്ങൾക്ക് ആത്മാർത്ഥത ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ വിമർശിച്ച് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കണക്കിന് വിമർശിച്ച് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ നെലോ വിൻഗാഡ. ഇന്നലെ ഡെൽഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ നാണം കെട്ട തോൽവി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയിരുന്നു. ഇതാണ് വിൻഗാഡയെ പ്രകോപിപ്പിച്ചത്. തനിക്ക് ഫലം പ്രശ്നമല്ല എന്ന് പറഞ്ഞ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ സമീപനത്തെ കുറ്റം പറഞ്ഞു.

ഡെൽഹിയുടെ ഗുണം കൊണ്ടല്ല അവർക്ക് പന്ത് കിട്ടിയത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അലക്ഷ്യമായ പാസുകൾ കാരണമാണ്. വിജയമോ തോൽവിയോ അല്ല കളിയിൽ ആത്മാർത്ഥമായി പോരിടാൻ ആണ് ആകേണ്ടത്. അത് ഈ താരങ്ങൾക്ക് ആകുന്നില്ല എന്ന് വിൻഗാഡ പറഞ്ഞു. തന്റെ ആദ്യ മത്സരത്തിൽ എ ടി കെയ്ക്ക് എതിരെ കളിച്ച ടീമിനെ അല്ല ഇന്നലെ കണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ലാൽറുവത്താര ഇന്നലെ ചുവപ്പ് അർഹിച്ചുരുന്നു എന്നും റഫറിയുടെ തീരുമാനം ശരിയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

Previous articleടിം കാഹിൽ ഇനി ജംഷദ്പൂരിന് ഈ സീസണിൽ കളിച്ചേക്കില്ല
Next articleപോലീസ് പ്രീക്വാര്‍ട്ടര്‍: പത്ത് ടീമുകളായി, ആറ് ടീമുകളെ ഇന്ന് രാത്രിയോടെ വ്യക്തമാവും