അവതാരകനായി ദുൽഖർ സൽമാൻ, താര പ്രൗഡിയോടെ ഐഎസ്എൽ ഓപ്പണിംഗ് സെറിമണി

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിനായി തിരികെയെത്തുന്നു. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനം. ഒക്ടോബർ 20 നാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് വർണാഭമായ ചടങ്ങുകളോട് കൂടി ഐ എസ് എൽ ഓപ്പണിംഗ് സെറിമണി ആരംഭിക്കും. മലയാളികളുടെ സ്വന്തം യുവതാരം ദുൽഖർ സൽമാൻ ആയിരിക്കും ഓപ്പണിംഗ് സെറിമണിയുടെ അവതാരകൻ.

ബോളിവുഡ് സൂപ്പർ താരങ്ങളായ ടൈഗർ ഷ്രോഫും ദിഷ പഠാണിയും പെർഫോമൻസുകളുമായി ഓപ്പണിംഗ് സെറിമണിക്ക് മികവേകും. കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ എടികെ – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെയായിരിക്കും ഐഎസ്എല്ലിന് ഒഫീഷ്യലായി ആരംഭം കുറിക്കുക. വൈകിട്ട് 6 മണിക്ക് തന്നെ ഓപ്പണിംഗ് സെറിമണി ആരംഭിക്കും. പ്രശസ്ത ഇന്ത്യൻ ഡാൻസ് ഗ്രൂപ്പായ “കിംഗ്സിന്റെ” പ്രകടനങ്ങളും ഓപ്പണിംഗ് സെറിമണിയിൽ ഉണ്ടാകും.