ചെൽസിക്ക് എതിരായ മത്സരത്തിൽ അയാക്സ് ആരാധകർക്ക് വിലക്ക്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് എതിരായ എവേ മത്സരത്തിൽ അയാക്സ് ആരാധകർക്ക് വിലക്ക്. വലൻസിയക്ക് എതിരായ മത്സരത്തിൽ അയാക്സ് ആരാധകർ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിനുള്ള ശിക്ഷയായാണ് ഇപ്പോൾ അയാക്സ് ആരാധകരെ വിലക്കാൻ യുവേഫ പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബിന് ആ മത്സരത്തിനുള്ള ടിക്കറ്റ് വിൽക്കാൻ അർഹത ഉണ്ടായിരിക്കില്ല.

വിലക്കിനൊപ്പം 68000 യൂറോ പിഴയും അയാക്സിന് യുവേഫ വിധിച്ചിട്ടുണ്ട്. നവംബർ 5നാണ് അയാക്സ് ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് യാത്ര നടത്തുന്നത്. ഇപ്പോൾ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് അയാക്സ്. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർടിനെതിരെയും സമാനമായ നടപടി യുവേഫ എടുത്തിട്ടുണ്ട്.

Advertisement