“താരങ്ങളിൽ വിശ്വാസം, ഈ ടീമിൽ മാറ്റങ്ങൾ ആവശ്യമില്ല” – പോചടീനോ

- Advertisement -

ടീം ദയനീയ അവസ്ഥയിലൂടെയാണ് കടന്നു പോകിന്നത് എങ്കിലും താൻ തന്റെ താരങ്ങളെ പൂർണ്ണമായും വിശ്വസിക്കുന്നു എന്ന് ടോട്ടൻഹാം പരിശീലകൻ പോചടീനോ. അവസാന രണ്ട് മത്സരങ്ങളിൽ വൻ പരാജയങ്ങൾ നേടി നിൽക്കുന്ന സ്പർസ് ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കേണ്ടതിണ്ടോ എന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പോചടീനോ.

ഈ താരങ്ങൾക്ക് തിരിച്ചുവന്ന് പൊരുതാനുള്ള ശേഷിയുണ്ട്. ഇവിടെ മാറ്റങ്ങൾ ആവശ്യമില്ല സമയമാണ് ആവശ്യമെന്നും പോചടീനോ പറഞ്ഞു. എല്ലാ ക്ലബുകളിലും ഇതുപോലുള്ള അവസ്ഥ ഉണ്ടാവാറുണ്ട്. അത് പെട്ടെന്ന് തന്നെ ഇല്ലാതാകാറുണ്ട് എന്നും പോചടീനോ പറഞ്ഞു. ലീഗിൽ 8 മത്സരങ്ങളിൽ നിന്ന് ആകെ 11 പോയന്റു മാത്രമേ ഇപ്പോൾ സ്പർസിനുള്ളൂ.

Advertisement