മിലൻ സിംഗ് ആദ്യ ഇലവനിൽ, ഗോവ vs മുംബൈ ലൈനപ്പ് അറിയാം

എഫ് സി ഗോവയുടെ സീസണിലെ ആദ്യ ഹോം മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. മുംബൈ സിറ്റിയെ ആണ് ഗോവ ഇന്ന് നേരിടുന്നത്. മഹാ ഡർബി വിജയിച്ച ആത്മവിശ്വാസത്തിൽ എത്തുന്ന മുംബൈ ഇന്ന് മിലൻ സിംഗിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. സീസണിൽ ആദ്യമായാണ് മിലൻ സിംഗ് ആദ്യ ഇലവനിൽ എത്തുന്നത്. റെയ്നർ ആണ് ആദ്യ ഇലവനിൽ നിന്ന് പുറത്തു പോയത്.

മുംബൈ : അമ്രീന്ദർ, സൗവിക്, ഷൗവിക്, ലൂസിയൻ ഗോവൻ, സുഭാഷിഷ്, അർണോൾഡ്, മൗദു, ഷെഹ്നാജ്, മിലൻ സിംഗ്, മക്കാഡോ, ബാസ്റ്റോസ്

ഗോവ; മുഹമ്മദ് നവാസ്, സെറിടൺ, മൗർടാഡ, ചിങ്ലൻസന, ജാഹു, ജാക്കിചന്ദ്, ലെനി, എഡു, മന്ദറ്രാവു, ബോമസ്, കോറോ