കോച്ചിനെ പുറത്താക്കി ഹാംബർഗ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

2 ബുണ്ടസ് ലീഗ ക്ലബായ ഹാംബർഗ് എഫ്‌സി പരിശീലകനെ പുറത്താക്കി. ക്രിസ്ത്യൻ ടൈറ്റ്‌സിനെയാണ് ഹാംബർഗ് പുറത്താക്കിയത്. പകരക്കാരനായി മുൻ സ്റ്റട്ട്ഗാർട്ട് പരിശീലകൻ ഹെനസ് വോൾഫ് പുതിയ കോച്ചായി ചുമതലയേൽക്കും. ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായി ഹാംബർഗ് തരം താഴ്ത്തപ്പെട്ടിരുന്നു.

അൻപത്തിയഞ്ചു സീസണുകളിൽ ഹാംബർഗ് ജർമ്മനിയിലെ ടോപ്പ് ലീഗിൽ കളിച്ചിരുന്നു. രണ്ടാം ഡിവിഷനിലെ തുടർച്ചയായ മൂന്നു പരാജയങ്ങളാണ് കോച്ചിന്റെ സ്ഥാനം തെറുപ്പിച്ചത്. നിലവിൽ രണ്ടാം ഡിവിഷനിൽ കൊളോണിന്റെ പിന്നിലായിട്ടാണ് നിലവിൽ ഹാംബർഗിന്റെ സ്ഥാനം.