ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയി കോറോ

ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോറർ എന്ന ഹ്യൂമിന്റെ ഗോൾ നേട്ടത്തിന് ഒപ്പം എത്തി എഫ് സി ഗോവൻ താരം ഫെറാൻ കോറോ. ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ ഇരട്ട ഗോളുകൾ അടിച്ചതോടെ കോറോയ്ക്ക് ഐ എസ് എല്ലിൽ 28 ഗോളുകൾ ആയി. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഇയാൻ ഹ്യൂമിന്റെ റെക്കോർഡിനൊപ്പമാണ് കോറോയ്ക്ക് എത്തിയത്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഗോളുകളോടെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നു സുനിൽ ഛേത്രിയെ കോറോ മറികടന്നിരുന്നു. ഛേത്രിക്ക് 26 ഗോളുകളാണ് ഉള്ളത്. ഹ്യൂം 28 ഗോളുകൾ നേടി എങ്കിലും 62 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. കോറോ ആകട്ടെ 30 മത്സരങ്ങളിൽ നിന്നാണ് 28 ഗോളുകളിൽ എത്തിയിരിക്കുന്നത്.

ഉടൻ തന്നെ കോറോ ഹ്യൂമിനെ മറികടക്കുമെന്നാണ് കരുതുന്നത്. ഈ സീസണിൽ 10 ഗോളുകൾ കോറോ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 18 ഗോളുകളും നേടിയിരുന്നു. ഈ 28 ഗോളുകൾക്ക് പുറമെ 10 അസിസ്റ്റും താരം ഐ എസ് എല്ലിൽ സ്വന്തമാക്കിയിട്ടുണ്ട്.