ഐഎസ്എൽ; രക്ഷകനായി പെരേര ഡിയാസ്, ഒഡീഷയുമായി പോയിന്റ് പങ്കുവെച്ച് മുംബൈ സിറ്റി

Nihal Basheer

Screenshot 20230928 223233 X
Download the Fanport app now!
Appstore Badge
Google Play Badge 1

കരുത്തരായ മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് നിർണായകമായ ഒരു പോയിന്റ് കരസ്ഥമാക്കി ഒഡീഷ എഫ്സി. ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ രണ്ടു ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. ഒഡീഷക്ക് വേണ്ടി ജെറി, റോയ് കൃഷ്ണ എന്നിവർ വല കുലുക്കിയപ്പോൾ ഗ്രിഫിത്സ്, പെരേര ഡിയാസ് എന്നിവർ മുംബൈയുടെ ഗോളുകൾ കണ്ടെത്തി. ഒഡീഷ മത്സരം കൈക്കലാക്കുമെന്ന് തോന്നിയ ഘട്ടത്തിൽ നിന്നും, മുഴുവൻ സമയത്തിനു മിനിറ്റുകൾ മാത്രം ശേഷിക്കേ ഡിയാസ് മുംബൈയുടെ രക്ഷക വേഷം അണിയുകയായിരുന്നു. നേരത്തെ ലീഗിലെ തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ഇരു ടീമുകളും ജയത്തോടെ ആയിരുന്നു തുടങ്ങിയത്.
20230928 223301
സ്വന്തം തട്ടകത്തിൽ ഒഡീഷക്ക് തന്നെ ആയിരുന്നു തുടക്കം മുതൽ മുൻതൂക്കം. മുംബൈ പ്രതിരോധത്തിന് ഇവരെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ ആയി. ക്രോസ് ബോക്സിനുള്ളിൽ വെച്ച് തടുത്തു. ഡീഗോ മൗറീസിയോയുടെ നീക്കം കോർണർ വഴങ്ങി തടുത്തു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ കീപ്പറുടെ വമ്പൻ പിഴവിൽ നിന്നും മുംബൈ ലീഡ് വഴങ്ങി. ബോക്സിനുള്ളിൽ പന്ത് കൈയ്യിലൊതുക്കാൻ നവാസിന് സാധിക്കാതെ വന്നപ്പോൾ ഇടപെട്ട ജെറി അനായാസം വല കുലുക്കി.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ മടക്കി കൊണ്ട് മുംബൈ മത്സരത്തിലേക്ക് തിരിച്ചു വന്നു. 47 ആം മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ കോർണറിൽ മികച്ചൊരു ഹെഡർ ഉതിർത്ത് ഗ്രിഫിത്സ് ആണ് വല കുലുക്കിയത്. പിന്നീട് ഗ്രെഗ് സ്റ്റുവർട്ടിന്റെ ബോസ്‌കിനുള്ളിൽ നിന്നുള്ള തകർപ്പൻ ഷോട്ട് കീപ്പർ തട്ടിയകറ്റി. ഫ്രീകിക്കിൽ നിന്നും തിരി തൊടുത്ത ഹെഡർ ഗോൾ ലൈനിനെ സ്പർശിച്ച് കടന്ന് പോയെങ്കിലും വലയിൽ എത്തിക്കാൻ മുംബൈ താരങ്ങൾക്കായില്ല. മറ്റൊരു ഫ്രീകിക്കിൽ നിന്നും ആദ്യം ഒരു ഹെഡർ ശ്രമവും പിറകെ ചാങ്തേയുടെ ഷോട്ടും തടുത്ത് അമരീന്ദർ ടീമിന്റെ രക്ഷകനായി. 76ആം മിനിറ്റിൽ റോയ് കൃഷ്ണയുടെ പെനൽറ്റിയിലൂടെ ഒഡീഷ വീണ്ടും ലീഡ് എടുത്തു. ജാഹുവിന്റെ പാസിലേക്ക് ഓടിയടുത്ത താരത്തെ കീപ്പർ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്ക് എടുത്ത താരത്തിന് പിഴച്ചില്ല. പിന്നീട് സമനില ഗോളിനായി മുംബൈ കിണഞ്ഞു ശ്രമിച്ചു. ഒടുവിൽ 88ആം മിനിറ്റിൽ വിക്രം പ്രതാപിന്റെ ഒരു ലോകോത്തര ക്രോസ് ബോസ്‌കിനുള്ളിൽ നിന്നും പെരേര ഡിയാസ് ഹെഡറിലൂടെ വലയിൽ എത്തിച്ചപ്പോൾ മുംബൈക്ക് ആശ്വാസമായി. കരുത്തരായ മുംബൈക്കെതിരെ മികച്ച പ്രകടനം നടത്താൻ സാധിച്ചത് ഒഡീഷക്ക് വലിയ ആത്മവിശ്വാസം നൽകും.