നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെയും ഇന്ത്യൻ ഹോക്കി ടീം തകർത്തു

Newsroom

Picsart 23 09 28 23 03 26 607
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഹോക്കി ടീമിന് തുടർച്ചയായ മൂന്നാം വിജയൻ. ഇന്ന് ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ 4-2 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. യുവ സ്‌ട്രൈക്കർ അഭിഷേകിന്റെ രണ്ട് ഗോളുകൾ ഇന്ത്യക്ക് കരുത്തായി. ഇതോടെ ഇന്ത്യ ഏഷ്യൻ ഗെയിംസിലെ പുരുഷ ഹോക്കിയിൽ സെമിഫൈനലിലേക്ക് അടുത്തു.

ഇന്ത്യ 23 09 28 23 03 44 406

അഭിഷേക് (13, 48 മിനിറ്റ്) രണ്ട് ഫീൽഡ് ഗോളുകൾ നേടിയപ്പോൾ മൻദീപ് സിംഗ് (24), അമിത് രോഹിദാസ് (34) എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഗോളുകൾ നേടിയത്. അവസാന ക്വാർട്ടറിന്റെ അവസാന അഞ്ച് മിനിറ്റിൽ ജപ്പാൻ 2 ഗോൾ തിരിച്ചടിച്ചു എങ്കിലും വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി. ജെങ്കി മിതാനി (57), റിയോസി കാറ്റോ (60) എന്നിവരാണ് ജപ്പാനായി ഹോൾ നേടിയത്.

ഇനി ശനിയാഴ്ച നടക്കുന്ന പൂൾ എ മത്സരത്തിൽ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഇന്ത്യക്കും പാകിസ്താനും ഇപ്പോൾ 9 പോയിന്റ് വീതാമാണ് ഉള്ളത്.

Hockeyasiangames