മുംബൈ സിറ്റി എഫ്‌സി ഒഡീഷ എഫ്‌സിയുമായി കൊമ്പുകോർക്കും

Img 20220213 005359

ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22ന്റെ 90-ാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ഒഡീഷ എഫ്‌സിയുമായി കൊമ്പുകോർക്കും. 14 മത്സരങ്ങളിൽ 22 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്.സി ഉള്ളത്. തിരികെ ടോപ്4ൽ എത്താൻ മുംബൈ സിറ്റിക്ക് വിജയം അത്യാവശ്യമാണ്.

മറുവശത്ത് ഒഡീഷ എഫ്‌സി 15 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ്. മുംബൈ സിറ്റി എഫ്‌സി തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ 1-0ന് പരാജയപ്പെടുത്തി വിജയ വഴിയിലേക്ക് തിരികെ വന്നിരുന്നു. ഒഡീഷ എഫ്‌സി തങ്ങളുടെ അവസാന മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനെ 2-1നും പരാജയപ്പെടുത്തിയിരുന്നു.

പോയിന്റ് ടേബിളിൽ ടീമുകൾ അടുത്തടുത്തായി നിൽക്കുന്നതിനാൽ, ഈ ഏറ്റുമുട്ടൽ ഇരു ടീമുകളുടെയും സെമി ഫൈനൽ മോഹങ്ങൾക്ക് നിർണായകമാകും.