മുൻ പോർച്ചുഗൽ താരമായ ജോർഗെ കോസ്റ്റ മുംബൈ സിറ്റിയുടെ പരിശീലകനായേക്കും. പുതിയ ഐ എസ് എൽ സീസണായി ജോർഗെ കോസ്റ്റയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ചർച്ചകൾ നടത്തുകയാണ് മുംബൈ സിറ്റി. ഫ്രഞ്ച് ക്ലബായ ടൂർസ് എഫ് സിയുടെ പരിശീലകനായിരുന്നു അവസാനം കോസ്റ്റ. കഴിഞ്ഞ ഐ എസ് എല്ലിൽ മുൻബൈയെ നയിച്ച ഗുയിമാറസിനെ വീണ്ടും പരിശീലക ചുമതല ഏൽപ്പിക്കണ്ട എന്ന് നേരത്തെ മുംബൈ തീരുമാനിച്ചിരുന്നു.
പോർച്ചുഗലിനായി അമ്പതിൽ അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കോസ്റ്റ. പോർട്ടോയുടെ ഇതിഹാസ സെന്റർ ബാക്ക് കൂടി ആയിരുന്നു. മുന്നൂറോളം മത്സരങ്ങൾ ജോർഗെ കോസ്റ്റ പോർട്ടോയ്ക്കായി കളിച്ചിട്ടുണ്ട്. പരിശീലക വേഷം അണിയാൻ 11 വർഷങ്ങളായി എങ്കിലും പരിശീലകനായി മികവ് തെളിയിക്കാൻ ഇദ്ദേഹത്തിന് ഇതുവരെ ആയിട്ടില്ല.
കരിയറിൽ 11 ക്ലബുകളെ ഈ 11 വർഷങ്ങൾക്കിടെ ജോർഗെ കോസ്റ്റ പരിശീലിപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial