പ്രതീക്ഷിച്ചത് പോലെ ആദില്‍ റഷീദ് ടെസ്റ്റ് ടീമില്‍

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് ടീമില്‍ ആദില്‍ റഷീദ് ടീമില്‍. ഇംഗ്ലണ്ടിന്റെ 13 അംഗ ടീമില്‍ ആണ് ആദില്‍ റഷീദ് ഇടം പിടിച്ചത്. ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന-ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്ത്. അതാണ് ടീമില്‍ എടുക്കുവാന്‍ ഇംഗ്ലണ്ട് സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. എന്നാല്‍ താരത്തിനെ 2019 സീസണിലേക്ക് പരിഗണിക്കണമെങ്കില്‍ കൗണ്ടി കരാര്‍ വേണമെന്നാണ് ചീഫ് സെലക്ടര്‍ എഡ് സ്മിത്ത് പറഞ്ഞത്.

ആദില്‍ റഷീദ് കുറച്ച് ഏറെ നാളായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഓഗസ്റ്റ് 1നു എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം. പേസ് ബൗളര്‍ ജേമി പോര്‍ട്ടര്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സ്ക്വാഡ്: ജോ റൂട്ട്, അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിംഗ്സ്, ദാവീദ് മലന്‍, ജോണി ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ജോസ് ബട്‍ലര്‍, ആദില്‍ റഷീദ്, സാം കറന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജിമ്മി ആന്‍ഡേഴ്സണ്‍, ജേമി പോര്‍ട്ടര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുൻ പോർച്ചുഗൽ താരത്തെ പരിശീലകനായി എത്തിക്കാൻ ഒരുങ്ങി മുംബൈ സിറ്റി
Next articleസ്വിറ്റ്സർലാന്റ് ഡിഫൻഡറെ ന്യൂകാസിൽ സ്വന്തമാക്കി