അഞ്ചു താരങ്ങളും പരിശീലകനും ഇല്ലാതെ എഫ് സി ഗോവ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ

Img 20220226 124837

ഐ എസ് എല്ലിൽ ഇന്ന് നിർണായ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സി ഗോവയെ നേരൊടുമ്പോൾ ഗോവൻ നിരയിൽ അഞ്ച് പ്രമുഖ താരങ്ങളും പരിശീലകൻ ഡെറിക് പെരേരയും ഉണ്ടാകില്ല. കോവിഡ് കാരണം ആണ് ഗോവൻ സ്ക്വാഡ് പ്രതിസന്ധിയിലായിരിക്കുന്നത്. ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിലെ 103-ാം മത്സരത്തിൽ മുംബൈ സിറ്റിക്ക് വിജയം അത്യാവശ്യമാൺ.

എന്നാൽ മുംബൈ തോൽക്കുക കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം ആയിരിക്കെ ഗോവൻ സ്ക്വാഡിന് കോവിഡ് ബാധിച്ചത് കേരളത്തിന് തിരിച്ചടിയാകും.

കഴിഞ്ഞ മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനെ 1-0 ന് തോൽപ്പിച്ച് മുംബൈ സിറ്റി വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. അവസാന അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയിച്ച ഡെസ് ബക്കിംഗ്ഹാമിന്റെ ടീം 17 കളികളിൽ നിന്ന് 28 പോയിന്റുമായി ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്ന് മുംബൈ തോൽക്കുകയും കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്താൽ നമ്മൾ ടോപ് 4ലേക്ക് എത്തും.

ഇന്ന് രാത്രി 9.30നാണ് മുംബൈ സിറ്റി ഗോവ പോരാട്ടം.