“മോഹൻ ബഗാനിൽ നല്ല ഓർമ്മകൾ, പക്ഷെ ഇപ്പോൾ തന്റെ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ആണ്” – കിബു

20201119 140014
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂന നാളെ ക്ലബിനൊപ്പം തന്റെ ആദ്യ മത്സരത്തിൻ ഇറങ്ങാൻ നിൽക്കുകയാണ്. നാളെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ എതിരാളികൾ കിബു വികൂനയുടെ മുൻ ക്ലബ് കൂടിയായ മോഹൻ ബഗാൻ ആണ്‌ മോഹൻ ബഗാൻ എന്ന ക്ലബ് തനിക്ക് സന്തോഷം നൽകിയിട്ടുള്ള ക്ലബ് ആണെന്നും അവിടെ നല്ല ഓർമ്മകൾ ആണ് ഉള്ളത് എന്നും വികൂന പറഞ്ഞു. എന്നാൽ ഇപ്പോൾ തന്റെ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ആണ്. നാളെ ലക്ഷ്യം കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും മികച്ച ഫലം നേടിക്കൊടുക്കുക എന്നതുമാണ്. കിബു പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിൽ തനിക്ക് നല്ല വരവേൽപ്പാണ് ലഭിച്ചത്. ഈ ക്ലബ് തനിക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്‌. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും വലിയ സ്നേഹം നൽകുന്നു. കിബു പറഞ്ഞു. തനിക്ക് ആകുന്ന ഏറ്റവും മികച്ചത് താൻ ക്ലബിനായി നൽകും എന്ന് വികൂന പറഞ്ഞു. നല്ല ഫുട്ബോൾ കളിച്ചു കൊണ്ട് നല്ല ഫലം ഉണ്ടാക്കുക ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. നാളെ ആദ്യ മത്സരം മാത്രമാണ്. നാളത്തേത് ആദ്യത്തെ ചുവട് പോലെ കണ്ടാൽ മതി എന്നും വികൂന പറഞ്ഞു.

Advertisement