“കേരള ബ്ലാസ്റ്റേഴ്സിലെ യുവതാരങ്ങൾ പ്രതീക്ഷ നൽകുന്നു” – കോസ്റ്റ

Img 20201119 134808
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആയ കോസ്റ്റ നാളെ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിനെ ആം ബാൻഡ് അണിഞ്ഞ് കളത്തിലേക്ക് നയിക്കാൻ ഇരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ കോസ്റ്റ കേരള ബ്ലാസ്റ്റേഴ്സിലെ യുവതാരങ്ങളിൽ ഏറെ പ്രതീക്ഷ ഉണ്ട് എന്ന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളിൽ ഏതെങ്കിലും ഒരു താരത്തെ അല്ല താൻ പറയുന്നത്‌. ഒരു ടീമെന്ന നിലയിൽ ഈ യുവതാരങ്ങൾ വലിയ മുതൽകൂട്ടാണ് ടീമിന് എന്ന് കോസ്റ്റ പറഞ്ഞു.

യുവതാരങ്ങൾ നിരന്തരം മെച്ചപ്പെടാൻ പരിശ്രമിക്കുന്നുണ്ട്. ഒപ്പം ഇവരുടെ ഊർജ്ജം ടീമിന് ഗുണം ചെയ്യും എന്നും കോസ്റ്റ മാധ്യമങ്ങളോട് പറഞ്ഞു. ടീമിന് ഇപ്പോൾ സീസണിൽ എന്താകും എന്ന രീതിയിൽ അല്ല കളിയെ സമീപിക്കുന്നത്. ഒരോ മത്സരവും എന്ന രീതിയിലാണ്. ടീമിന്റെ എല്ലാ ശ്രദ്ധയും നാളത്തെ മത്സരം വിജയിക്കുന്നതിലാണെന്നും അങ്ങനെ ആകും ടീം മുന്നോട്ട് പോവുക എന്നും കോസ്റ്റ പറഞ്ഞു.

Advertisement