പരാജയങ്ങൾ മറക്കാൻ മോഹൻ ബഗാൻ ഇന്ന് ചെന്നൈയിന് എതിരെ

Img 20211210 210540

ഈ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമും ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയതുമായ ചെന്നൈയിൻ എഫ്‌സി ഇന്ന് എടികെ മോഹൻ ബഗാനെ നേരിടും. മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാകും ഇരുടീമുകളും ഏറ്റുമുട്ടുജ. തുടർച്ചയായ തോൽവികൾക്ക് ശേഷം എടികെ മോഹൻ ബഗാൻ ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ന് ജയമാലും ഹബാസിന്റെ ടീമിന്റെ ലക്ഷ്യം.

ഇതുവരെ തോൽവി അറിഞ്ഞില്ല എങ്കിലും ചെന്നൈയിൻ എഫ്സി ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്താണ് ഉള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 2 വിജയവും ഒരു സമനിലയുമാണ് ചെന്നൈയിന് ഉള്ളത്. ചെന്നൈയിനെ ക്രിവെലാരോ ഇന്നും ടീമിനൊപ്പം ഉണ്ടാകില്ല. തിരി മോഹൻ ബഗാന് വേണ്ടി ഇറങ്ങിയേക്കും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Previous articleതാന്‍ ഇനി ഒരു ടെസ്റ്റ് കൂടി കളിക്കുമെന്ന് കരുതിയതല്ല – ദാവിദ് മലന്‍
Next articleദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി പരിശീലനം ആരംഭിച്ച് രോഹിത് ശർമ്മ