താന്‍ ഇനി ഒരു ടെസ്റ്റ് കൂടി കളിക്കുമെന്ന് കരുതിയതല്ല – ദാവിദ് മലന്‍

Dawidmalan

ഗാബയിൽ ഇംഗ്ലണ്ടിന്റെ രക്ഷകരായി മാറിയത് ജോ റൂട്ടും ദാവിദ് മലനുമാണ്. മൂന്നാം ദിവസം ഇരുവരും ചേര്‍ന്ന് നേടിയ 159 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയുടെ ലീഡിന് ഒപ്പമെത്തുവാന്‍ 58 റൺസ് കൂടി നേടേണ്ട നിലയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്.

താന്‍ ഇനി ഒരു ടെസ്റ്റ് കൂടി കളിക്കുമെന്ന് പോലും താന്‍ കരുതിയിരുന്നതല്ലെന്നാണ് ദാവിദ് മലന്‍ മൂന്നാം ദിവസത്തെ സ്റ്റംപ്സിന് ശേഷം വ്യക്തമാക്കിയത്. ടി20 ക്രിക്കറ്റിലും ഏകദിനത്തിലും മികവ് പുലര്‍ത്തിയാലും ഒരു ക്രിക്കറ്ററെ വിലയിരുത്തുക ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്നും മലന്‍ പറഞ്ഞു.

ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ പ്രകടനം നിരാശാജനകമായിരുന്നുവെന്നും രണ്ടാം ഇന്നിംഗ്സിൽ ഇപ്പോള്‍ തങ്ങള്‍ പകുതി ദൂരം മാത്രമേ താണ്ടിയിട്ടുള്ളുവെന്നും മലന്‍ സൂചിപ്പിച്ചു.

 

Previous articleപോഗ്ബ നാല് ആഴ്ച കൂടെ പുറത്തായിരിക്കും
Next articleപരാജയങ്ങൾ മറക്കാൻ മോഹൻ ബഗാൻ ഇന്ന് ചെന്നൈയിന് എതിരെ